ചെങ്ങന്നൂർ : വ്യാപാര സ്ഥപനങ്ങ ളുടെ ഇടയിലുള്ള പൊതുവഴി സമീപത്തെ കെട്ടിട ഉടമ തടസപ്പെടു ത്തിയതിനെതിരെ വ്യാപാരികള്‍ ചെങ്ങന്നൂര്‍ പോലീസി ല്‍ പരാതി നല്‍കി.
വെറൈറ്റി സ്‌റ്റോഴ്‌സ് കെട്ടിട ഉടമ കീഴ്‌ചേരി മേല്‍ മോടിയുഴത്തില്‍ ബാബു ജോണിനെതി
രെയാണ് സമീപത്തെ വ്യാപാരികളായ സിബി സുധീഷ്, സോബി, ഗോപാലകൃഷ്ണന്‍ എന്നിവരാണ് പരാതി നല്‍കിയത്.
14-8-2023ല്‍ രാവിലെ 7 മണിയോടെ പൊതുവഴി യില്‍ ടിപ്പര്‍ ലോറില്‍ കൊണ്ടു വന്ന പാറപ്പൊടി ഇറക്കി ഗതഗാതതടസം സൃഷ്ടിച്ചു.
കാറ്റ് അടിക്കുമ്പോള്‍ പൊടി പറക്കുന്നതി നാല്‍ സമീപത്തെ വ്യാപാര സ്ഥാപനങ്ങള്‍ ക്കും തൊഴിലാളികള്‍ ക്കും യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നതായും പരാതിയില്‍ പറയുന്നു.
വ്യാപാര സ്ഥാപനങ്ങളുടെ ഇടയില്‍ രണ്ട് സെന്റ് സ്ഥലം കൂട്ടായി ഉപയോഗിക്കാവുന്ന സ്വകാര്യ വഴിയായി ആധാര പ്രകാരം നിശ്ചയിട്ടുള്ളതാണ്.
പതിറ്റാണ്ടുകളായി ഇരു കെട്ടിട ഉടമകളും അതി ല്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും ഈ വഴി ഗതാഗതത്തിന് ഉപയോഗിച്ച് വന്നിരുന്ന താണ്.
മുന്‍പും ഈ വഴിയില്‍ സിമന്റ് കട്ടകളും പാറപ്പൊടിയും ഇറക്കി ഗതാഗതം തടസ്സപ്പെടു ത്തിയതിനെതിരെ വ്യാപാരികള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.