ഓണത്തിരക്ക് മുതലാക്കാൻ കെഎസ്ആർടിസി യും, കൂടിയ നിരക്കുള്ള ബസ്സുകളിൽ ഫ്ലക്സി നിരക്ക്




 കോഴിക്കോട് : ഓണനാളുകളിൽ യാത്രക്കാരെ കൊള്ള യടിക്കാൻ കെഎസ് ആർടിസി യും രംഗത്ത്.
എല്ലാ രംഗത്തും വിലവർധന മൂലം ജനങ്ങൾ പൊറുതിമുട്ടി യിരിക്കുമ്പോഴാണ് കെഎസ്ആർടിസി ഫ്ലക്സി നിരക്കുകളുമാ യി വന്നിരിക്കുന്നത്. ഇതോടെ അന്തർ സംസ്ഥാന സ്വകാര്യ ബസ് സർവ്വീസുകൾക്ക് ഇഷ്ടാനുസരണം യാത്രാനിരക്ക് ഈടാക്കാനുള്ള സാഹചര്യമാണ് കൈവന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസം സുൽത്താൻ ബത്തേരി - കോഴിക്കോട് കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസിൽ കയറിയ യാത്രക്കാരൻ നൽകേണ്ടി വന്നത് 50₹ അധികം. സാധാരണ നിരക്ക് ₹161/- ആണ്. ഈടാക്കിയത് ₹211/-. ഇതെന്താണ് ഇങ്ങനെയൊരു ചാർജ്ജ് എന്ന് യാത്രക്കാരൻ ചോദിച്ചപ്പോൾ , കണ്ടക്ടറുടെ മറുപടി ' ഓണം പ്രമാണിച്ച് 30 % ഫ്ലക്സി ചാർജ്ജ്' ആ ണെന്ന്...

ഓണം ഒന്നിച്ച് ആഘോഷിക്കാൻ നാട്ടിലേക്ക് ഏറെ പ്രതീക്ഷയോടെ എത്തുന്നവരെ യാത്രാ നിരക്കിലൂടെ കൊള്ളയടിക്കാനുള്ള കാത്തിരുപ്പിലാണ് കെഎസ്ആർടിസി എന്ന് വേണം കരുതാൻ.
أحدث أقدم