തിരുവനന്തപുരം: കാട്ടാക്കട മുഴവൻകോട് ഭാര്യയെ ആക്രമിക്കാൻ ശ്രമിച്ച ഭർത്താവ് ആത്മഹത്യ ചെയ്തു. കാപ്പിക്കാട് സ്വദേശി സജിയാണ് മരിച്ചത്. ഇന്ന് രാവിലെ 6.30ഓടെയാണ് സംഭവം. ഭാര്യയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ മുറിക്കുള്ളിൽ കയറി ഇയാൾ ജീവനൊടുക്കുകയായിരുന്നു.
ഇയാൾ സ്ഥിരം മദ്യപാനിയും അക്രമസ്വഭാവമുള്ളയാളുമാണെന്ന് ഭാര്യ പറയുന്നു. ഭാര്യയുടെ പരാതിയെ തുടർന്ന് ഇയാൾ വീട്ടിൽ കയറുന്നത് നേരത്തെ കോടതി വിലക്കിയിരുന്നു. .