അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം, ബിഹാര്‍ സ്വദേശി അറസ്റ്റില്‍


ആലപ്പുഴ: വള്ളികുന്നത്ത് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ബിഹാര്‍ സ്വദേശി കുന്ദന്‍ കുമാര്‍ (27) അറസ്റ്റില്‍. കഴിഞ്ഞ ദിവസം പെണ്‍കുട്ടി സ്‌കൂളില്‍നിന്നു വീട്ടിലേക്കു പോകുമ്പോഴാണു സംഭവം. കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് കുന്ദന്‍ കുമാറിനെ പിടികൂടി പൊലീസിനെ ഏല്‍പിച്ചത്.

കെട്ടിടം പണി ചെയ്യുന്ന കുന്ദന്‍ കുമാര്‍ സ്‌കൂളിനു സമീപമാണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇയാള്‍ കുട്ടിക്കു ശീതളപാനീയം വാങ്ങിക്കൊടുത്തിരുന്നു. ഇന്നലെ 100 രൂപ കുട്ടിക്കു കൊടുക്കാന്‍ ശ്രമിച്ചു. 

അപ്പോഴാണു കുട്ടി ഒച്ച വച്ചത്. ഇതു കണ്ട നാട്ടുകാര്‍ ഇയാളെ പിടികൂടുകയായിരുന്നു. ഇന്നലെ വിവരം പുറത്തറിഞ്ഞിരുന്നില്ല. ഇന്നു കുട്ടിയുടെ വീട്ടുകാരും സ്‌കൂള്‍ പിടിഎ ഭാരവാഹികളും മറ്റും ഇടപെട്ടതോടെയാണു പുറത്തറിഞ്ഞത്.
أحدث أقدم