പളളിക്കത്തോട്ടിലുള്ള പാമ്പാടി ബ്ലോക്ക് ഓഫീസിൽ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ ദിൽഷാദ് ഇ മുമ്പാകെയാണ് രാവിലെ 11.30 ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.
നാല് സെറ്റ് പത്രികയാണ് ചാണ്ടി ഉമ്മൻ സമർപ്പിച്ചത് .
എം എൽ എ മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, അഡ്വ. മോൻസ് ജോസഫ്, മുൻ മന്ത്രി കെ സി ജോസഫ്, ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് എന്നിവർക്കൊപ്പമാണ് സ്ഥാനാർത്ഥി പത്രിക നൽകാനെത്തിയത്.
നൂറുക്കണക്കിന് പ്രവർത്തകർക്കൊപ്പം കാൽനടയായി വന്ന ശേഷമാണ് നാമനിർദ്ദേശ പത്രിക നൽകിയത്.