കൊല്ലം : പത്തനാപുരത്ത് യുവാവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ പത്തനാപുരം കടശേരി സ്വദേശി രേവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് ഗണേശിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.
ദാമ്പത്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും മൂന്ന് മാസമായി അകന്നു കഴിയുകയായിരുന്നു. ഒന്‍പത് മാസം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. മലപ്പുറം സ്വദേശിയാണ് ഗണേശന്‍.
ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് ഗണേശന്‍ ദിവസങ്ങള്‍ക്ക് മുന്‍പ് പത്തനാപുരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാന ത്തില്‍ ഇരുവരോടും സ്റ്റേഷനില്‍ ഹാജരാ കാന്‍ പൊലീസ് നിര്‍ദേശിച്ചിരുന്നു.
ഇന്ന് ഇരുവരും പൊലീസ് സ്റ്റേഷനില്‍ ഹാജരായി. എന്നാല്‍ ഗണേശിന് ഒപ്പം പോകാന്‍ താത്പര്യ മില്ലെന്ന് യുവതി പൊലീസിനെ അറിയിച്ചു. സ്റ്റേഷനില്‍ നിന്ന് മടങ്ങുന്നതിനിടെ പിന്നില്‍ നിന്നെത്തിയ ഗണേശന്‍ കത്തിയുമാ യി യുവതിയുടെ കഴുത്തറുക്കാന്‍ ശ്രമിക്കുകയായിരുന്നു. വഴയില്‍ കുഴഞ്ഞുവീ ണ യുവതിയെ നാട്ടു കാരാണ് ആശുപത്രി യില്‍ എത്തിച്ചത്.
കൊലപ്പെടുത്താന്‍ ശ്രമിച്ച ഗണേഷിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പി ക്കുകയായിരുന്നു