ആലപ്പുഴ : എംഡിഎംഎയുമായി തിരുവനന്തപുരം സ്വദേശി ആലപ്പുഴയിൽ അറസ്റ്റിൽ.
നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ തിരുവനന്ത പുരം കഠിനംകുളം അശ്വതി ഭവനിൽ വിപിൻ (കണ്ണൻ-26) ആണ് പിടിയിലായത്.
മണ്ണഞ്ചേരി പൊലീസും ലഹരി വിരുദ്ധ സ്ക്വാ ഡും ചേർന്നാണ് ഇയാളെ പിടികൂടിയത്. 13 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
ഇയാൾക്കെതിരെ തിരുവനന്തപുരം മ്യൂസിയം, പൂജപ്പുര, കഴക്കൂട്ടം എന്നീ സ്റ്റേഷനുകളിൽ എൻഡിപിഎസ് കേസും കഠിനംകുളം സ്റ്റേഷനിൽ പിടിച്ചുപറി കേസും നിലവിലുണ്ട്.
ബംഗളൂരുവിൽ നിന്നും എംഡിഎംഎ നാട്ടിലെത്തിച്ച് വിൽപന നടത്തുകയാണിയാൾ.