തൃശ്ശൂർ : ടൂർ പാക്കേജിന്റെ പേരിൽ പണം തട്ടിയ യുവതി അറസ്റ്റിൽ.
അന്തിക്കാട് സ്വദേശി 40 വയസ്സുള്ള ജീന ജെയ്‌മോന്‍ ആണ് വിയ്യൂര്‍ പോലീസിന്‍റെ പിടിയിലായത്.
തൃശ്ശൂര്‍ നഗരത്തിൽ പ്രവർത്തിച്ചു വന്നിരുന്ന 'എക്സലന്‍റ് ഇന്ത്യ ഹോളിഡേയ്സ്' എന്ന സ്ഥാപനത്തിന്‍റെ പേരില്‍ ആയിരുന്നു തട്ടിപ്പ്.
വിദേശത്തേക്കുള്‍പ്പെടെ ടൂർ കൊണ്ട് പോകാമെന്ന് കാണിച്ച് പത്ര മാധ്യമങ്ങളിലും, സോഷ്യൽ മീഡിയയിലും ആകർഷമായ പരസ്യങ്ങൾ നല്‍കിയായിരുന്നു തട്ടിപ്പ്.
പരസ്യം കണ്ട് സമീപിച്ച ആളുകളിൽ നിന്നും പണം മുൻകൂർ വാങ്ങി. എന്നാല്‍ യാത്ര കൊണ്ടു പോകാതെ കബളിപ്പിക്കുകയായിരുന്നു.
പണം നഷ്ടപ്പെട്ടവരുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
സമാനരീതിയിലുള്ള പത്തോളം കേസുകളിൽ ജീന പ്രതിയാണെന്ന് പോലീസ് അറിയിച്ചു.