മീൻപിടിക്കാൻ പോയ യുവാവിന്റെ കഴുത്തിൽ മീൻ തുളച്ചുകയറി


 

ഇന്തോനേഷ്യ:  മീൻ പിടിക്കാൻ പോയ മുഹമ്മദ് ഇദുൽ എന്ന യുവാവിന്റെ കഴുത്തിൽ മീൻ തറഞ്ഞു കയറി. ഉടനെ തന്നെ ബോട്ട് തീരം ലക്ഷ്യമാക്കി നീങ്ങി. തീരത്ത് നിന്നും 90 മിനിറ്റ് യാത്രയുണ്ടായിരുന്നു ആശുപത്രിയിലേക്ക്. സംഭവിച്ചത് വലിയ അപകടമാണ് എങ്കിലും സുഹൃത്തിന്റെ പെട്ടെന്നുള്ള സഹായവും സർജന്മാരുടെ പ്രവർത്തനവും എല്ലാം കാരണം ഇദുലിന് ആ ദുരന്തത്തെ അതിജീവിക്കാൻ കഴിഞ്ഞു. കഴുത്തിൽ മീൻ കുടുങ്ങിയ ഇദുലിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇന്തോനേഷ്യയിൽ ആണ് സംഭവം.
Previous Post Next Post