പ്രഭാത സവാരിക്ക് പോയ വീട്ടമ്മ ഓടയില്‍ മരിച്ച നിലയില്‍മൃതദേഹത്തിന് മുകളില്‍ ഓടയുടെ ഭിത്തി ഇടിഞ്ഞു വീണ നിലയിലായിരുന്നു കണ്ടെത്തിയത്

ആലപ്പുഴ: ഹരിപ്പാട് വെട്ടുവേനിയില്‍ പ്രഭാത സവാരിക്കായി പോയ വീട്ടമ്മയെ ഓടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സജീവ് ഭവനത്തില്‍ തങ്കമണി (63) ആണ് മരിച്ചത്. പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങിയ തങ്കമണി തിരികെ എത്താത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന് മുകളില്‍ ഓടയുടെ പാര്‍ശ്വഭിത്തി ഇടിഞ്ഞു വീണ നിലയിലായിരുന്നു. കൈകള്‍ മാത്രം പുറത്ത് കാണാന്‍ കഴിയുന്ന നിലയിലായിരുന്നു മൃതദേഹം.
أحدث أقدم