കൂട്ടുകാരുമായി തെറ്റിപ്പിരിഞ്ഞു…അരിക്കൊമ്പൻ വീണ്ടും ഒറ്റയാൻ







 തിരുവനന്തപുരം : ഇടുക്കി ചിന്നക്കനാൽ മേഖലയിൽ നിന്നു തമിഴ്നാട്ടിലേക്ക് കാടു കടത്തിയ കാട്ടാന അരി ക്കൊമ്പൻ വീണ്ടും ഒറ്റയാനായി.

 പുതുനാട്ടിലെ ആനക്കൂട്ടവുമായി സൗഹൃദം പുലർത്തിയ അരിക്കൊമ്പൻ
പിന്നീട് സംഘവുമായി തെറ്റിപ്പിരിഞ്ഞു ഇപ്പോൾ ഒറ്റയ്ക്കാണു സഞ്ചാരം. തിരുനെൽ വേലി കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിലെ അപ്പർ കോത‍യാർ വനമേഖല യിലാണ് അരിക്കൊ മ്പൻ ഇപ്പോഴുമുള്ളത്.

തമിഴ്നാട്ടിലെ തേനി ജില്ലയിലെ പാശാനം പെട്ടിക്കു സമീപത്തു നിന്ന് പിടികൂടിയ ശേഷം ജൂൺ ആദ്യവാരമാണ് ആനയെ ഇവിടെ തുറന്നു വിട്ടത്. ആനയുടെ സഞ്ചാരദി ശ റേഡിയോ കോളർ സിഗ്നലി‍ലൂടെ പെരിയാർ കടുവ സങ്കേതത്തിൽ ലഭിക്കുന്നുണ്ട്.

 കന്യാകുമാരി ഡിഎഫ്ഒ വഴി ആനയു ടെ സഞ്ചാരത്തെക്കു റിച്ചുള്ള വിവരങ്ങൾ കേരള വനം വകുപ്പിനും ലഭിക്കുന്നുണ്ട്.

أحدث أقدم