രണ്ടുവര്‍ഷം എഴുതിയിട്ടും നീറ്റ് കിട്ടിയില്ല; തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു, പിന്നാലെ പിതാവും ജീവനൊടുക്കി



 ചെന്നൈ : നീറ്റ് പരീക്ഷയുടെ പേരില്‍ തമിഴ്‌നാട്ടില്‍ വീണ്ടും ആത്മഹത്യ. ചെന്നൈ യില്‍ അച്ഛനും മകനും ആത്മഹത്യ ചെയ്തു.

 ശനിയാഴ്ചയാണ് 19കാരനായ ജഗദീശ്വരന്‍ ആത്മഹ ത്യ ചെയ്തത്. 2022ല്‍ പ്ലസ് ടു 427 മാര്‍ക്കോടെ പാസ്സായ ജഗദീശ്വരന്, രണ്ട് തവണ നീറ്റ് പരീക്ഷ എഴുതിയിട്ടും യോഗ്യത നേടാനായില്ല. ഇതിന്റെ വിഷമത്തെ തുടര്‍ന്നാണ് ജഗദീശ്വരന്‍ വീട്ടില്‍ ആത്മഹത്യ ചെയ്തത്. മകന്‍ മരിച്ചതിന്റെ വിഷമം താങ്ങാനാകാ തെ, പിതാവ് ശെല്‍വശേഖര്‍ ഞായറാഴ്ച വീട്ടില്‍ തൂങ്ങി മരിക്കുകയായിരുന്നു. 

ശെല്‍വശേഖറിന്റെയും മകന്റെയും മരണത്തി ല്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അനുശോചനം രേഖപ്പെടുത്തി.

 വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചിന്ത ഒഴിവാക്കി, ജീവിതത്തെ നേരിടാനുള്ള കരുത്ത് നേടണമെന്ന് അദ്ദേഹം പറഞ്ഞു. 

നീറ്റ് പരീക്ഷാ പേടിയില്‍ തമിഴ്‌നാട്ടില്‍ വിദ്യാര്‍ ത്ഥികള്‍ ആത്മഹത്യ ചെയ്യുന്നത് തുടര്‍ക്കഥ യാണ്. നീറ്റ് പരീക്ഷയെ ചൊല്ലി, തമിഴ്‌നാട് സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ് പുതിയ ആത്മഹത്യ.


أحدث أقدم