വൈറലാകാന്‍ പോലീസ് സ്റ്റേഷന്‍ ബോംബ് സ്‌ഫോടനം ആനിമേഷന്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; അഞ്ചുപേര്‍ പിടിയില്‍
മലപ്പുറം: ആര്‍ഡി വ്‌ളോഗ് എന്ന സമൂഹിക മാധ്യമ അക്കൗണ്ടിലൂടെ ഇന്‍സ്റ്റഗ്രാമിലും മറ്റു സമൂഹമാധ്യമങ്ങളിലും മേലാറ്റൂര്‍ പോലീസ് സ്റ്റേഷന്‍ ബോംബ് സ്‌ഫോടനം നടത്തുന്ന ആനിമേഷന്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച അഞ്ചു യുവാക്കള്‍ പിടിയില്‍. കരുവാരക്കുണ്ട് പുന്നക്കാട് സ്വദേശികളായ മുഹമ്മദ് റിയാസ്, സല്‍മാനുല്‍ ഫാരിസ്, മുഹമ്മദ് ജാസിം, സലിം ജിഷാദിയന്‍, മുഹമ്മദ് ഫവാസ് എന്നിവരാണ് പിടിയിലായത്.
ഇന്‍സ്റ്റഗ്രാമില്‍ വൈറല്‍ വീഡിയോസ് ഡയലോഗ് ഭാഗമായാണ് യുവാക്കള്‍ സിനിമ ഉള്‍പ്പെടുത്തി മേലാറ്റൂര്‍ സ്റ്റേഷന്‍ ബോംബിട്ട് തകര്‍ക്കുന്ന ദൃശ്യങ്ങള്‍ നിര്‍മിച്ചത്. പോലീസിനെതിരെ മനഃപൂര്‍വം ലഹളയും ചേരിത്തിരിവും ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പോലീസിനോടുള്ള വൈരാഗ്യത്തിലാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍.