ഫോൺ വിളിക്കുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് ഗൃഹനാഥന് പൊള്ളലേറ്റു. ഇന്ന് രാവിലെ കാസർഗോഡ് പരപ്പയിലാണ് സംഭവം. പള്ളത്തുമല സ്വദേശി രവീന്ദ്രന്റെ കൈയ്ക്കാണ് പൊള്ളലേറ്റത്. രവീന്ദ്രൻ ആശുപത്രിയിൽ ചികിത്സയിലാണ്. ബാറ്ററിയുടെ തകരാറാണ് മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്നാണ് പ്രഥമിക നിഗമനം.
മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടം.. ഗൃഹനാഥന് പൊള്ളലേറ്റു
Jowan Madhumala
0
Tags
Top Stories