ബസിനടിയിലേക്ക് സ്കൂട്ടർ ഇടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം

 





 മലപ്പുറം : കെഎൻജി റോഡിൽ എടക്കരയ്ക്കും ചുങ്കത്തറയ്ക്കും ഇടയിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇന്നു രാവിലെ 11 മണിയോടെ യായിരുന്നു അപകടം.

 മൂത്തേടം നമ്പൂരിപ്പൊട്ടി സ്വദേശി നീലിക്കാവിൽ സനൽ മോഹൻ (19) ആണ് മരിച്ചത്. എടക്കര ഭാഗത്തു നിന്നു വന്ന സ്വകാര്യ ബസ് എതിരെ വന്ന സനൽ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ബസിനടിയിൽപ്പെട്ട സ്കൂട്ടർ പൂർണമായും തകർന്നു. സനൽ തൽക്ഷണം മരിച്ചു.

 സനൽ എടക്കരയിലെ കളേഴ്സ് വെഡിങ് കാസ്റ്റൽ എന്ന സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയാ യിരുന്നു. ഇതിനെപ്പം പഠനവും നടത്തുന്നുണ്ട്. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Previous Post Next Post