വഴിത്തര്‍ക്കം, സംഘര്‍ഷം… മൂക്കിന് ഇടിയേറ്റ് വീട്ടമ്മ മരിച്ചു… രണ്ട് പേര്‍ അറസ്റ്റില്‍


പത്തനംതിട്ടയില്‍ വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ അടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ച സംഭവത്തില്‍ രണ്ട് പേരെ പുളിക്കിഴ് പൊലീസ് അറസ്റ്റ് ചെയ്തു. നിരണം നാലാം വാര്‍ഡില്‍ പനച്ചമൂട്ടില്‍ ആറ്റുപറമ്പില്‍ വീട്ടില്‍ വിജയന്റെ ഭാര്യ രാധ (64) കൊല്ലപ്പെട്ട സംഭവത്തിലാണ് ആറ്റു പറമ്പില്‍ വീട്ടില്‍ ചന്ദ്രന്‍, രാജന്‍ എന്നിവര്‍ പിടിയിലായത്.ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വഴിക്കത്തെ തുടര്‍ന്ന് ബന്ധുക്കളായ ഇരുകൂട്ടരും തമ്മില്‍ വര്‍ഷങ്ങളായി തര്‍ക്കം നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു. ബന്ധുക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ തടസം പിടിക്കാനെത്തിയപ്പോഴാണ് രാധയ്ക്ക് അടിയേറ്റത്. മൂക്കിന് ഇടിയേറ്റ് വീണ രാധ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിയോടെ മരണപ്പെടുകയായിരുന്നു. മൂക്കിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.
أحدث أقدم