കോട്ടയം: ശാസ്ത്രി റോഡിൽ യൂണിയൻ ബാങ്കിന് സമീപം സ്വകാര്യബസ് ഓട്ടോയിൽ ഇടിച്ചു. ഡ്രൈവർക്ക് പരിക്ക്.
എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന KL 36 E 8757 നമ്പരിലുള്ള ആവേ മരിയ ബസാണ് ഓട്ടോ റിക്ഷായെ ഇടിച്ച് തെറിപ്പിച്ചത്
ശീമാട്ടി റൗണ്ടാന ഭാഗത്ത് നിന്ന്
അമിത വേഗതയിലെത്തിയ ബസ് ഓട്ടോ ഇടിച്ചു തെറുപ്പിക്കുകയായിരുന്നു. ശക്തമായ ഇടിയിൽ ഓട്ടോ യൂണിയൻ ബാങ്കിന്റെ കാർ പോർച്ചും മതിലും പൊളിച്ചാണ് നിന്നത്.
ഓട്ടോയിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.