കോഴിക്കോട് : സംസ്ഥാന നേതൃത്വത്തിന്റെ തെറ്റുകള്‍ ഇനിയും ചൂണ്ടിക്കാട്ടുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍.
താന്‍ പറഞ്ഞ പരാതികള്‍ തനിക്ക് വേണ്ടിയല്ല. പാര്‍ട്ടിക്ക് വേണ്ടിയാണ്. നേതൃത്വം ഇനി തെറ്റുകള്‍ ചെയ്യില്ലെന്നാണ് പ്രതീക്ഷയെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ആര് ചവിട്ടിത്താഴ്ത്തി യാലും താഴെ വീഴില്ല. തനിക്കെതിരെ സംസ്ഥാന നേതൃത്വം കേന്ദ്രനേതൃത്വത്തിന് പരാതിയൊന്നും നല്‍കിയിട്ടില്ലെന്നും അവര്‍ പറഞ്ഞു.
അതേസമയം, മിത്ത് പരാമര്‍ശത്തില്‍ സ്പീക്കര്‍ എഎന്‍ ഷംസീറിനേയും അവര്‍ രൂക്ഷമായി വിമർശിച്ചു. ഹിന്ദുവിനെയും മുസ്ലിമിനെയും തമ്മിലടിപ്പിക്കാനാണ് സ്പീക്കര്‍ ശ്രമിക്കുന്ന ത്. എന്നാല്‍ അത് നടക്കില്ല. മുസ്ലിങ്ങള്‍ വിശ്വാസികള്‍ക്ക് ഒപ്പമാണ്. ദൈവത്തില്‍ വിശ്വസിക്കാത്ത സിപിഎം നേതാക്കള്‍ പറയുന്നത് ആരും ഗൗരവത്തില്‍ എടുക്കില്ല. വിശ്വാസികള്‍ സ്പീക്കര്‍ക്ക് എതിരാണ്.
ദേവസ്വം ബോര്‍ഡ് പിരിച്ചു വിടാന്‍ സര്‍ക്കാര്‍ തയ്യാറുണ്ടോയെന്നും അവര്‍ ചോദിച്ചു.