ന്യൂഡൽഹി : തമിഴ്‌നാട് മന്ത്രി വി. സെന്തിൽ ബാലാജി യുടെ ഹർജി സുപ്രീം കോടതി തള്ളി.
ഇഡിയുടെ കസ്റ്റഡിയി ൽ സെന്തിൽ ബാലാജി യെ അഞ്ചു ദിവസം ചോദ്യം ചെയ്യാൻ കോടതി അനുമതി നൽകി. മന്ത്രിയെ ഇഡി അറസ്റ്റ് ചെയ്ത നടപടികൾ നിയമപ്ര കാരമാണെന്നും കോടതി വ്യക്തമാക്കി. ഇഡി കസ്റ്റഡി അനുവദിച്ച ഹൈക്കോടതി വിധി റദ്ദാക്കണമെന്നായിരുന്നു സെന്തിൽ ബാലാജിയുടെ ഹർജി.
അറസ്റ്റ് നിയമപ്രകാരമായിരുന്നില്ല, ഇഡി കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതി നായി വിട്ടു നൽകരുത്, അറസ്റ്റ് ചെയ്ത് 15 ദിവസങ്ങൾക്ക് ശേഷം കസ്റ്റഡിയിൽ വയ്ക്കാനാകില്ല എന്നുമാണ് സെന്തിൽ ബാലാജി വാദിച്ചത്. ഇതിലെ ആദ്യത്തെ രണ്ട് ആരോപണങ്ങളും കോടതി തള്ളി. മൂന്നാമത്തെ ആരോപണത്തിൽ വിശാലബെഞ്ച് തീരുമാനമെടുക്കട്ടെയെന്നും രണ്ടംഗബെഞ്ച് നിരീക്ഷിച്ചു.