ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയില്‍ ഇരുചക്രവാഹനവും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കൊടുപ്പുന്ന പോളയ്ക്കല്‍ ജോയിച്ചന്‍ ലില്ലിക്കുട്ടി ദമ്പതികളുടെ മകന്‍ ജോയിസ് പി. ജോയി (33) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെ ചങ്ങനാശ്ശേരി പെരുന്നയ്ക്ക് സമീപം വച്ചായിരുന്നു അപകടം.
ചങ്ങനാശ്ശേരിയില്‍ നിന്ന് കൊടുപ്പുന്നയ്ക്ക് വരുകയായിരുന്ന ജോയിസ് ഓടിച്ചിരുന്ന ബുള്ളറ്റ് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടനെ തന്നെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പള്ളിയില്‍ നടക്കുന്ന ഓണാഘോഷത്തിന് പൂ വാങ്ങിയ ശേഷം തിരികെ വരുകയായിരുന്നു. സംസ്‌കാരം കൊടുപ്പുന്ന സെന്റ് ജോസഫ് ദൈവാലയത്തില്‍ നടന്നു. സഹോദരങ്ങള്‍. ജയിസ്,