യു .കെ യിൽ യുക്മ കേരളപൂരം വള്ളംകളിക്ക് - ചായ് ആൻഡ് കോഡ് മ്യൂസിക് ബാൻഡും യു .കെ യിലെ പ്രവാസികളുടെ പൂരത്തിന് ഇനി ദിവസങ്ങൾ മാത്രം ....



മലയാളി കുടിയേറ്റത്തിന്റെ കരുത്തു വിളിച്ചോതുന്ന കേരളാ പൂരം വള്ളംകളി മാമാങ്കത്തിന് ഇനി ഏതാനം ദിവസങ്ങളേ ബാക്കിയുള്ളു. ചുരുങ്ങിയ കാലംകൊണ്ട് പ്രവാസി മലയാളിയുടെ കായികമനസ്സിനെ കേരളത്തിന്റെ  ജലരാജാക്കന്മാരുടെ പെരുമയിൽ ഒന്നിപ്പിച്ച യുക്മയുടെ വള്ളംകളി മത്സരത്തിന് ആവേശം പകരാൻ ഇത്തവണ സംഗീതത്തിന്റെ മാസ്മരിക ലോകമൊരുക്കി ലൈവ് ബാൻഡുമായി Chai & Chords എത്തുന്നു. കേരളത്തിൻ്റെ സംഗീത സദസ്സുകളുടെ സുപരിചിത സാന്നിധ്യമായ ഈ 5 അംഗ ബാൻഡ് പിന്നണി ഗായകനും സിനിമാ സംഗീത സംവിധായകനുമായ ഗോകുൽ ഹർഷന്റെ നേതൃത്വത്തിൽ യുകെയിൽ അരങ്ങേറുകയാണ് .


ലോകോത്തര പ്രതിഭകളുടെ പ്രകടനങ്ങൾ കണ്ട് ശീലിച്ച UK മലയാളികൾക്ക് മറ്റൊരു മറക്കാനാവാത്ത സംഗീതവിരുന്നൊരുക്കാൻ യുക്മയുമായി കൈകോർത്തിരിക്കുന്ന 'Chai & Chord' കേരളാ പൂരത്തിനെത്തുന്ന വള്ളംകളി പ്രേമികളുടെ മാറുന്ന ആസ്വാദന നിർവൃതിയെ മറ്റൊരു തലത്തിലേക്കുയർത്താൻ പോന്ന ഒന്നായിരിക്കും. കൃഷ്ണ (Bass Guitar), എബിൻ (Keyz) പ്രണവ് (Guitars), സജിൻ (Drums) എന്നിവരാണ്  ബാൻഡിലെ മറ്റു അംഗങ്ങൾ.

യുക്മ കേരളപൂരം വള്ളംകളി - 2023 ന്റെ പ്രധാന സ്പോൺസേഴ്സ്  ലൈഫ് ലൈൻ പ്രൊട്ടക്റ്റ് ലിമിറ്റഡ്,മുത്തൂറ്റ് ഫിനാൻസ്, പോൾ ജോൺ സോളിസിറ്റേഴ്സ്, മലബാർ ഗോൾഡ്, എൻവെർട്ടിസ് കൺസൽറ്റൻസി ലിമിറ്റഡ്, എസ്.ബി.ഐ യു കെ, ജി.കെ ടെലികോം ലിമിറ്റഡ്, മട്ടാഞ്ചേരി കാറ്ററിംഗ് ടോണ്ടൻ, ഏലൂർ കൺസൽറ്റൻസി, മലബാർ ഫുഡ്സ് ലിമിറ്റഡ്, റിലീസിനൊരുങ്ങുന്ന മലയാള ചിത്രം 'ആന്റണി' എന്നിവരാണ്.

മലയാള സിനിമയിലെ പ്രശസ്ത താരനിരയും വള്ളംകളിയും കേരളീയ കലാരൂപങ്ങളും, ഡി ജെയും  മറ്റുമെല്ലാമായി ഈ അവധിക്കാലത്തിൻ്റെയും ഓണാഘോഷങ്ങളുടെയുമിടയിൽ നടക്കുന്ന കേരള പൂരം വള്ളംകളി മത്സര ദിവസം പങ്കെടുത്ത് ആഹ്ലാദിച്ചുല്ലസിക്കുവാൻ  മുഴുവൻ യുകെ മലയാളികളെയും യുക്‌മ ദേശീയ സമിതി, ആഗസ്റ്റ്‌ 26 ന് റോഥർഹാമിലെ മാൻവേഴ്സ്  തടാകക്കരയിലേക്ക് സ്വാഗതം ചെയ്യുന്നതായി യുക്‌മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ്ജ്, ജനറൽ കൺവീനർ അഡ്വ.എബി സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു.

കേരളപൂരം വള്ളംകളി നടക്കുന്ന വേദിയുടെ വിലാസം:-

Manvers Lake

Station Road 

Wath-Upon-Dearne 

Rotherham 

South Yorkshire.

S63 7DG.
أحدث أقدم