പിരിച്ചുവിടപ്പെട്ട താത്കാലിക ജീവനക്കാരി സതീദേവിയെ വീട്ടിലെത്തി കണ്ട യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ കുടുംബത്തിന് പ്രതിപക്ഷത്തിന്റെ സഹായം ഉണ്ടാകുമെന്ന് അറിയിച്ചു. ഉമ്മൻചാണ്ടിയെ സ്നേഹിക്കുന്നവരെ വേട്ടയാടരുതെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു. അതേസമയം, പിരിച്ചുവിട്ട വിഷയം അറിഞ്ഞില്ലെന്നാണ് എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസ് പ്രതികരിച്ചത്.
ഉമ്മൻചാണ്ടിയുടെ വികസന പ്രവർത്തനങ്ങളെ എൽഡിഎഫ് സർക്കാരുകൾ തടസപ്പെടുത്തിയെന്ന് ചാണ്ടി ഉമ്മൻ കുറ്റപ്പെടുത്തി. വിഎസിന്റെ കാലത്തും പിണറായിയുടെ ഭരണത്തിലും തടസങ്ങൾ ഉണ്ടായി. പുതുപ്പള്ളിയുടെ വികസനം മുരടിപ്പിക്കുന്നത് ഇടതുപക്ഷമാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം തലപ്പാടിയിലെ സൂപ്പർ സ്പെഷ്യലിറ്റി വികസനം ഇല്ലാതാക്കിയെന്നും കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിനു വേണ്ടിയും ഒന്നും ചെയ്തില്ലെന്നും വിമർശിച്ചു.വിഷയത്തിൽ ഉമ്മൻചാണ്ടിയെ അനുകൂലിച്ച് സംസാരിച്ചതിന്റെ പേരിലാണ് ജോലി നഷ്ടപ്പെട്ടതെന്ന ആക്ഷേപത്തിലുറച്ച് മുന്നോട്ട് പോവുകയാണ് യുഡിഎഫ്. ഉമ്മൻചാണ്ടിയെ കുറിച്ച് പറഞ്ഞതിന് പിന്നാലെയാണ് അവരെ പിരിച്ചുവിട്ടതെന്ന് വ്യക്തമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇന്ന് പ്രതികരിച്ചു