ഫാ.മത്തായി വിലനിലം അന്തരിച്ചു




 മാവേലിക്കര : ഓർത്തഡോക്സ് സഭയിലെ മുതിർന്ന വൈദികനും, മാവേലിക്കര ഭദ്രാസനത്തിന്റെ പ്രഥമ സെക്രട്ടറിയുമായ തഴക്കര വിലനിലത്ത് ഫാ. മത്തായി വിലനിലം (94 ) അന്തരിച്ചു. 
സംസ്കാരം പിന്നീട് . 

ഭാര്യ പരേതയായ തഴക്കര പൊന്നിഴ കൊച്ചന്നാമ്മ. 

വിലനിലത്ത് ഫാ. എം. മത്തായി ചെട്ടികുളങ്ങര കല്ലേലിൽ സാറാമ്മ എന്നിവരുടെ മകനായാണ് ജനനം. വിദ്യാഭ്യാസത്തിനുശേഷം സൗദി അറേബ്യ അരാംകോ കമ്പനിയി ൽ ജോലി ചെയ്തു. 17 വർഷത്തിനുശേഷം നാട്ടിലെത്തി. 1978 ഒക്ടോബർ 8 ന് ബസേലിയോസ് മാർത്തോമാ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവാ വൈദിക പട്ടം നൽകി. 

അഖിലകേരള ബാലനസഖ്യം മാവേലിക്കര ചീഫ് കോ ഓർഡിനേറ്റർ , ഐക്യ ക്രിസ്തീയ കൂട്ടായ്മ കൺവെൻ. ഷൻ വൈസ് ചെയർമാൻ, വൈഎംസിഎ, വൈസ് മെൻ പ്രസിഡന്റ്, അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റി ചെയർമാ ൻ, എ ആർ രാജരാജ വർമ്മ സ്മാരക ഭരണസമിതി അംഗം തുടങ്ങി യ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
Previous Post Next Post