കോട്ടയം : വാകത്താനത്ത് ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഉടമ മരിച്ചു.
പൊങ്ങന്താനം പാണ്ടൻചിറ ഓട്ടുകു ന്നേൽ ഒ.ജി.സാബു(57) വാണ് പൊള്ളലേറ്റ് ചികിത്സയിലിരിക്കെ ഇന്ന് മരിച്ചത്.
ഇന്നലെ രാവിലെ പത്തേകാലോടെ
വീടിന് 20 മീറ്റർ അകലെവച്ചാണ് അപകടം ഉണ്ടായത് . കാർ പൂർണമായും കത്തിനശിച്ചിരുന്നു.
പുറത്തു പോയശേഷം തിരികെ എത്തുമ്പോൾ ചെറിയ സ്ഫോടന ശബ്ദത്തോടെ കാർ കത്തുകയായിരുന്നു. വാഹനത്തിന്റെ മുൻഭാ ഗത്താണ് ആദ്യം തീപടർന്നത്. സാബുവിന്റെ ഭാര്യ ഷൈനിയും പിന്നാലെ മക്കളായ അക്ഷയും അക്ഷരയും കാറിനടുത്തേക്ക് ഓടിയെത്തിയിരുന്നു. സമീപത്തു വീട് നിർമാണത്തിലേ ർപ്പെട്ടിരുന്ന ഇതര സംസ്ഥാന തൊഴിലാളികളും നാട്ടുകാരും ഓടിയെത്തിയാണു രക്ഷാപ്രവർത്തനം നടത്തിയത്.
കാറിന്റെ മുൻവാതിൽ തകർത്ത് ഇവർ സാബുവിനെ പുറത്തെടുത്തെങ്കിലും 80% ഗുരുതരമായി പൊള്ളലേറ്റ നിലയിലായിരുന്നു.