ഇടുക്കി : സഭാതർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നിലപാടിനെ പരിഹസിച്ച് ഓർത്തഡോക്സ് ബിഷപ്പ് രംഗത്ത്.
സുപ്രീംകോടതി വിധിയും ഒരു മിത്താണെന്ന് പറയല്ലേ മാഷേ എന്ന് ഓർത്ത ഡോക്സ് സഭ ഇടുക്കി ഭദ്രസനാധിപൻ സഖറിയാസ് മാർ സേവേറിയോസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
സഖറിയാസ് മാർ സേവേറിയോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം..
സമാധാനപരമായ പര്യവസാനത്തിനും എതിരില്ല. പക്ഷെ , സുപ്രീം കോടതി വിധിയും ഒരു മിത്ത് ആണെന്ന് പറയല്ലേ മാഷേ…നേരത്തെ, പള്ളിത്തർക്കത്തിൽ പക്ഷത്തിനില്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കുക പ്രായോഗി കമല്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി. കേവലമായ വിധി കൊണ്ട് നടപ്പാക്കാൻ കഴിയുന്നതല്ല. വിധി നടപ്പാക്കാൻ സാങ്കേതിക തടസമു ണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.