✒️ Jowan Madhumala
കോട്ടയം :പുതുപ്പള്ളിയിൽ സഹതാപ തരംഗം ഉണ്ടാകുമെന്നാണ് UDF ക്യാമ്പുകൾ ഉറച്ച് വിശ്വസിക്കുന്നത് പക്ഷെ
ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെ നടന്ന തെരഞ്ഞടുപ്പിൽ
സഹതാപ തരംഗം ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് പറഞ്ഞപ്പോള്‍ കോട്ടയം ഇടതുമുന്നണിക്കൊപ്പമായിരുന്നെന്ന് ഓര്‍ക്കണമെന്ന് വാസവന്‍ പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു
ഇടതു കോട്ടയാക്കി പുതുപ്പള്ളി മാറ്റാനുള്ള ശ്രമം തുടങ്ങി ഇതിൻ്റെ ഭാഗമായി
മന്ത്രി വിഎന്‍ വാസവനും സെക്രട്ടറിയേറ്റംഗം കെകെ ജയചന്ദ്രനുമാണ് മണ്ഡലത്തിന്റെ ചുമതല നൽകി മന്ത്രിമാരും സിപിഎം എംഎല്‍എമാരും മണ്ഡലത്തില്‍ ക്യാമ്പ് ചെയ്യും.
മണ്ഡലത്തിലെ എട്ട് പഞ്ചായത്തില്‍ ആറിലും ഇടതിനാണ് ഭരണം. ഇത് അനുകൂലമാക്കാനാണ് ഇടതുപക്ഷ നീക്കം. പഞ്ചായത്തുകളുടെ ചുമതലകള്‍ സംസ്ഥാന നേതാക്കള്‍ക്ക് നല്‍കി കഴിഞ്ഞു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി കെ ബിജുവിനാണ് വാകത്താനം പഞ്ചായത്തിന്റെ ചുമതല. സെക്രട്ടേറിയറ്റ് അംഗം കെ കെ ജയചന്ദ്രന് പാമ്പാടി, മീനടം പഞ്ചായത്തുകളുടെ ചുമതലയുണ്ട്.
സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവും ദീര്‍ഘകാലം കോട്ടയം ജില്ലാ സെക്രട്ടറിയുമായിരുന്ന കെ ജെ തോമസിന് അകലക്കുന്നം, അയര്‍കുന്നം പഞ്ചായത്തുകളുടെ ചുമതലയാണ്. സംസ്ഥാന കമ്മിറ്റി അംഗം കെ അനില്‍കുമാറിന് മണര്‍കാട്, പുതുപ്പള്ളി പഞ്ചായത്തുകളുടെ ചുമതലയും ജില്ലാ സെക്രട്ടറി എ വി റസലിന് കൂരോപ്പട പഞ്ചായത്തിന്റെ ചുമതലയും ഉണ്ട്.