മുകേഷ് അംബാനിക്കെതിരെ പുതിയ ഭീഷണി; ഇത്തവണ ആവശ്യം 200 കോടി


 

മുംബൈ: റിലയൻസ് ഇൻസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് നേരെ വീണ്ടും വധഭീഷണി. 200 കോടി പണം നൽകിയില്ലെങ്കിൽ വധിക്കുമെന്നാണ് ഇ മെയിൽ സന്ദേശമായി ലഭിച്ച ഭീഷണിക്കത്തിൽ പറയുന്നത്. ഇന്നലെ അദ്ദേഹത്തിന് വധഭീഷണി ലഭിച്ചിരുന്നു.ആദ്യ സന്ദേശത്തിന് മറുപടി ലഭിക്കാത്തതിനാൽ 20 കോടി എന്നത് 200 കോടിയായി ഉയർത്തുകയായിരുന്നുവെന്ന് പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ ഭീഷണി ലഭിച്ച അതേ അക്കൗണ്ടിൽ നിന്നുതന്നെയാണ് പുതിയ ഭീഷണിയുണ്ടായിരിക്കുന്നതെന്നും പോലീസ് പറഞ്ഞു.നിങ്ങൾ ഞങ്ങളുടെ ഇ മെയിലിനോട് ഇതുവരെ പ്രതികരിച്ചില്ല. അതിനാൽ ഇപ്പോൾ 200 കോടി രൂപ നൽകേണ്ടതുണ്ട്. അല്ലാത്ത പക്ഷം മരണ വാറണ്ട് ഒപ്പിട്ടു എന്നാണ് ഭീഷണിയുണ്ടായിരിക്കുന്നത് എന്ന് പോലീസ് അറിയിച്ചു.വെള്ളിയാഴ്ചയാണ് ആദ്യ ഭീഷണി സന്ദേശം ലഭിച്ചത്. 20 കോടി നൽകിയില്ലെങ്കിൽ വധിക്കുമെന്നും തങ്ങളുടെ പക്കൽ മികച്ച ഷൂട്ടർമാരുണ്ടെന്നും ഇ മെയിൽ സന്ദേശത്തിൽ പറഞ്ഞിരുന്നു.


മുകേഷ് അംബാനിയുടേയും കുടുംബത്തിന്റേയും സുരക്ഷ കൈകാര്യം ചെയ്യുന്ന സെക്യൂരിറ്റി വിഭാഗം നൽകിയ പരാതിയിൽ മുംബൈ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഷദാബ് ഖാൻ എന്ന പേരുള്ള അക്കൗണ്ടിൽ നിന്നുമാണ് ഭീഷണി ഇമെയിൽ സന്ദേശം വന്നിരിക്കുന്നത്. അതേസമയം, ആരാണ് ഇത്തരത്തിൽ ഭീഷണി സന്ദേശം അയച്ചിരിക്കുന്നത് എന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. ഐപിസി സെക്ഷൻ 387, 506 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.നേരത്തേയും ഇത്തരത്തിൽ അംബാനിക്കും കുടുംബത്തിനും നേരെ വധഭീഷണിയുണ്ടായിട്ടുണ്ട്. 2021ൽ അംബാനിയുടെ മുംബൈയിലെ വസതിയായ ആന്റലീനയ്ക്ക് മുന്നിൽ നിന്നും സഫോടക വസ്തുക്കൾ നിറച്ച ഒരു എസ് യു വി വാഹനം കണ്ടെത്തിയിരുന്നു. കാറിൽ 20 ജലാറ്റിൻ സ്റ്റിക്കുകളും കണ്ടെത്തിയിരുന്നു. അതിനൊപ്പം തന്നെ മുകേഷ് അംബാനിക്കും ഭാര്യ നിത അംബാനിയേയും ഭീഷണിപ്പെടുത്തിയുള്ള കുറിപ്പും ഉണ്ടായിരുന്നു.

പിന്നീട്, ഈ വാഹനത്തിന്റെ ഉടമയായ ബിസിനസുകാരൻ മൻസുക് ഹിരണിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു. മുംബൈ താനെയ്ക്ക് അടുത്ത് കൽവ കടലിടുക്കിൽ നിന്നുമാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.

തന്റെ കാർ മോഷ്ടിച്ചവര്‌‍ അതിൽ സ്ഫോടകവസ്തുക്കൾ നിറച്ച അംബാനിയുടെ വസതിക്ക് മുന്നിൽ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് സംഭവത്തിൽ അദ്ദേഹം പോലീസിന് മൊഴി നൽകിയത്.2022ലും അംബാനിയേയും കുടുംബത്തേയും വധിക്കുമെന്ന് ഭിഷണി മുഴക്കിയിരുന്നു. ഈ സംഭവത്തിൽ പ്രതിയെ കഴിഞ്ഞ വർഷം മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബിഹാർ സ്വദേശിയായ ഒരാളെയാണ് അറസ്റ്റ് ചെയ്തത്. ദക്ഷിണ മുംബൈയിലെ അംബാനി വസതിയായ ആന്റിലിയയ്‌ക്കൊപ്പം എച്ച്എൻ റിലയൻസ് ഫൗണ്ടേഷന്റെ ആശുപത്രിയും സ്‌ഫോടനം നടത്തുമെന്ന് ഫോൺ വിളിച്ചയാൾ ഭീഷണിപ്പെടുത്തിയിരുന്നു. ഈ ഭീഷണികൾ ഉയർ‌ന്ന സാഹചര്യത്തിൽ വളരെ ജാഗ്രതയോടെയാണ് വിഷയത്തെ നോക്കി കാണുന്നത്.
Previous Post Next Post