സൗത്ത് പാമ്പാടി : പാമ്പാടി ആലാംപള്ളി- മാന്തുരുത്തി റോഡിലെ ഇല്ലിമറ്റം വെയിറ്റിംഗ് ഷെഡിന് മുൻവശം സ്ഥിരം അപകടസ്ഥലം ആകുന്നു. റോഡിന് തെക്കുവശത്തു നിന്നും വാർമല കുന്നിൽ നിന്നും മഴവെള്ളം പോകുന്നതിന് നിർമ്മിച്ചിരിക്കുന്ന ചാലിൽ പാകിയിരിക്കുന്ന ഇന്റർലോക്ക് കട്ടകൾ ഇളകി മാറി വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുന്നതാണ് അപകട കാരണം. ഇരുവശവും ഭംഗിയായി കിടക്കുന്ന റോഡിന്റെ വെയിറ്റിംഗ് ഷെഡ് ഭാഗത്ത് ഇത്തരത്തിലുള്ള ഒരു വലിയ ഗർത്തം പ്രതീക്ഷിക്കാതെ വരുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്. നാലുദിവസം മുൻപ് സ്കൂട്ടർ യാത്രികൻ അപകടത്തിൽപ്പെട്ടു തലപൊട്ടി ആശുപത്രിയിലാകുകയുണ്ടായി. ഇന്നലെ ഗർത്തത്തിൽ പതിച്ച് നിയന്ത്രണം വിട്ട ഓട്ടോറിക്ഷയിൽ ഇടിക്കാതിരിക്കുന്നതിന് വെട്ടിച്ച ബുള്ളറ്റ് യാത്രികൻ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടത്തിൽപ്പെട്ടു ഗുരുതര പരുക്കേറ്റു. അപകടം തുടർക്കഥയാകുന്ന ഇവിടെ ഇന്നലെ സൗത്ത് പാമ്പാടിയിലെ ഓട്ടോറിക്ഷ തൊഴിലാളികൾ വാഴ നട്ടു പ്രതിഷേധിച്ചു.
സൗത്ത് പാമ്പാടിക്കാർ സഹികെട്ടു .. അവസാനം ഓട്ടോറിക്ഷ സുഹൃത്തുക്കൾ എത്തി വാഴ നട്ടു !പാമ്പാടി ആലാംപള്ളി- മാന്തുരുത്തി റോഡിലെ ഇല്ലിമറ്റം വെയിറ്റിംഗ് ഷെഡിന് മുൻവശം സ്ഥിരം അപകടസ്ഥലം ആകുന്ന സ്ഥലത്താണ് വാഴ നട്ട് പ്രതിഷേധിച്ചത്
ജോവാൻ മധുമല
0
Tags
Top Stories