ആലപ്പുഴയിൽ വള്ളം കളിക്കിടെ സംഘർഷം; പള്ളാത്തുരുത്തി ബോട്ട് ക്ലബിന് നേരെ ആക്രമണംആലപ്പുഴ കരുവാറ്റ വള്ളം കളിയിൽ സംഘർഷം. പള്ളാത്തുരുത്തി ബോട്ട് ക്ലബിന് നേരെയാണ് ആക്രമണം നടന്നത്. സംഘർഷത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് വൈകിട്ട് ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഏഴാമത്തെ മത്സരം കരുവാറ്റയിൽ നടന്നത്. ഇതിനിടെയാണ് സംഘർഷമുണ്ടായത്.പ്രദേശത്തെ ക്വട്ടേഷൻ ടീമാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തുഴച്ചിലുകാരായിട്ടുള്ള ലാൽ, രതീഷ്, അഖിൽ, ഗഗൻ, പ്രശാന്ത് എന്നിവരടക്കം ഒമ്പതുപേരെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വള്ളം കളിയുമായി ബന്ധപ്പെട്ട് വാതുവയ്പ് നടന്നിരുന്നു. പള്ളാത്തുരുത്തി ബോട്ട് ക്ലബ് പരാജയപ്പെടുകയും യുബിസി കൈനകരി വജയിക്കുകയും ചെയ്തത്. ഇതിനെ തുടർന്ന് തർക്കങ്ങളുണ്ടവുകയും ചെയ്തു.

പിന്നീട് മത്സരത്തിന് ശേഷം എസ്എൻ കടവിലുള്ള പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ ക്യാമ്പിലേക്ക് പോകുന്നതിനിടെയായിരുന്നു ആക്രമണം നടന്നത്. പരിശീലകൻ മനോജ് പൗത്രന്റെ വാഹനം അടിച്ചുതകർക്കുകയും ക്യാമ്പിലെ ഭക്ഷണം നശിപ്പിക്കുകയും ചെയ്തു. പിന്നീട് ഹരിപ്പാട് പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കുകയായിരുന്നു. നിലവിൽ ആരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

Previous Post Next Post