കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു; മലയാളി ഒമാനിൽ മരിച്ചു മസ്കറ്റ്: കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് മലയാളി മരിച്ചു. ബര്‍ക്കകടുത്ത് റുസ്താഖില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണാണ് അപകടം സംഭവിച്ചത്. ആലപ്പുഴ നീരാട്ടുപുറം കയ്തവണ പരേതനായ ശശീധരന്‍ മകന്‍ സതീഷ് ആണ് മരിച്ചത്. 48 വയസായിരുന്നു. ഒമാനിലെ റുസ്താഖില്‍ കെട്ടിട നിര്‍മാണ കമ്പനിയില്‍ ഫോർമാനായി ജോലി ചെയ്യുകയായിരുന്നു.മൃതദേഹം ആര്‍ ഒ പി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുവരുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഇതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്. ഭാര്യ: സുബിത സതീഷ്. മക്കള്‍: ദേവ മാനവ്, ദേവതീര്‍ത്ഥ്.


Previous Post Next Post