കേരളാ യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പ്; 24 വർഷങ്ങൾക്ക് ശേഷം മാർ ഇവാനിയോസിൽ KSU

 



കേരളാ യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പിൽ മാർ ഇവാനിയോസ് കോളേജിൽ കെ എസ് യുവിന് അട്ടിമറി ജയം. 24 വർഷങ്ങൾക്ക് ശേഷമാണ് എസ്എഫ്ഐയിൽ നിന്ന് യൂണിയൻ കെ എസ് യു തിരിച്ചുപിടിച്ചത്. മെൽവിൻ തോമസ് തരകൻ ആണ് ചെയർമാൻ. നെടുമങ്ങാട് ഗവൺമെന്റ് കോളേജിലും യൂണിയൻ വിജയം കെഎസ് യുവിനാണ്. 14 വർഷങ്ങൾക്ക് ശേഷമാണ് നെടുമങ്ങാട് കോളേജ് കെ എസ് യു പിടിച്ചെടുക്കുന്നത്.പാങ്ങോട് മന്നാനിയ കേളേജ്, പെരിങ്ങമല ഇക്ബാൽ കോളേജ്, പെരിങ്ങമല ഇക്ബാൽ കോളേജ്, നഗരൂർ ശ്രീശങ്കര കോളേജ്, തിരുവനന്തപുരം ഗവ. ലോ കോളേജ് എന്നിവിടങ്ങളിൽ കെ എസ് യു വിജയിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം വുമൺസ് കോളേജ്, ചെമ്പഴത്തി എസ്എൻ കോളേജ്, ആറ്റിങ്ങൽ ഗവൺമെന്റ് കോളേജ് എന്നിവിടങ്ങളിൽ എസ്എഫ്ഐയും ജയിച്ചു. ധനുവച്ചപുരം VTMNSS കോളേജിൽ എബിവിപിയ്ക്കാണ് യൂണിയൻ.
Previous Post Next Post