കോട്ടയത്തു പോക്സോ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ.കോട്ടയം: പോക്സോ കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം വലിയങ്ങാടി ഭാഗത്ത് ചില്ലക്കാട്ടു വീട്ടിൽ ജേക്കബ് ചെറിയാൻ  (53) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവിതയുടെ നേരെ ലൈംഗികാതിക്രമം നടത്തുകയും ഫോണിലേക്ക് അശ്ലീല മെസ്സേജുകൾ അയച്ച് ശല്യപ്പെടുത്തുകയുമായിരുന്നു. പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ്  ചെയ്തു.

Previous Post Next Post