മലപ്പുറം : അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് എൽഡിഎഫിന്റെ ഭാഗമായി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി മുഖ്യമന്ത്രി. ലീഗിനെക്കുറിച്ച് ചില മാധ്യമങ്ങൾക്ക് ചില ഉത്കണ്ഠയുണ്ട്. അത് യഥാർത്ഥത്തിൽ യുഡിഎഫിനെക്കുറിച്ചാണ്.
ലീഗ് പോയാൽ അവരുടെ അവസ്ഥ എന്താകുമെന്ന് പരിതപിക്കുന്ന ചിലരുണ്ട്. അവരാണ് അത്തരത്തിൽ പറയുന്നത്. ലീഗിന് അങ്ങനെയൊരു അഭിപ്രായമില്ല. ലീഗിന് ഇങ്ങോട്ട് വരാനും മോഹമില്ല, അവർ ഇങ്ങോട്ട് വരണമെന്ന മോഹം എൽഡിഎഫിനുമില്ലെന്ന് പിണറായി വിജയൻ പറഞ്ഞു.