ടികെഎം കോളേജ് പിടിച്ചെടുത്ത് കെഎസ്‌യു-എംഎസ്എഫ് സഖ്യം; ഒരു സീറ്റ് പോലും നേടാനാവാതെ എസ്എഫ്‌ഐ

കൊല്ലം: കരിക്കോട് ടികെഎം എഞ്ചിനീയറിംഗ് കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കെഎസ്‌യു-എംഎസ്എഫ് സഖ്യത്തിന് വിജയം. തുടര്‍ച്ചയായി ഇവിടെ വിജയിച്ചു വന്നിരുന്ന എസ്എഫ്‌ഐക്ക് ഇത്തവണ ഒരു സീറ്റ് പോലും നേടാനായില്ല. ചെയര്‍മാന്‍ സഹിതം മൂന്ന് ജനറല്‍ സീറ്റുകള്‍ നേടി കെഎസ്‌യു-എംഎസ്എഫ് സഖ്യം യൂണിയന്‍ നേടി. എഐഎസ്എഫ് രണ്ടു ജനറല്‍ സീറ്റുകളില്‍ വിജയിച്ചു.
ചെയര്‍മാനായി വിജയിച്ച മുഹമ്മദ് ഇല്യാസ്, യുയുസിയായി വിജയിച്ച ആത്മജ എന്നിവരാണ് കെഎസ്‌യുക്കാര്‍. ലേഡി റപ്രസെന്റേറ്റീവ് ആയി വിജയിച്ച ഹനാന്‍ എംഎസ്എഫാണ്. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ അമീന വൈസ് ചെയര്‍പേഴ്‌സണായ പി എന്‍ അഫ്‌സല്‍ ആര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.

സീഷാന്‍( ജനറല്‍ സെക്രട്ടറി), ജസിന്‍( യുയുസി) എന്നിവരാണ് വിജയിച്ച എഐഎസ്എഫ് സ്ഥാനാര്‍ത്ഥികള്‍. മൂന്ന് റെപ്പ് സീറ്റുകള്‍ മാത്രമാണ് എസ്എഫ്‌ഐക്ക് ലഭിച്ചത്.
Previous Post Next Post