തിരുവനന്തപുരം വിമാനത്താവളത്തിൽ മന്ത്രിമാരെ കൂക്കി വിളിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. മന്ത്രിമാരായ ജി.ആർ അനിലിനും ജെ.ചിഞ്ചുറാണിക്കും നേരെയാണ് കൂവൽ. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തിലിനെ സ്വീകരിക്കാന്‍ എത്തിയ പ്രവര്‍ത്തകരാണ് മന്ത്രിമാര്‍ക്ക് നേരെ കൂക്കി വിളിച്ച് അധിക്ഷേപിച്ചത്.നവകേരള സദസ് യാത്രക്കിടെ കണ്ണൂര്‍ പഴയങ്ങാടിയില്‍ കരിങ്കാടി പ്രതിഷേധം നടത്തിയവരെ മർദ്ദിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ നടപടിയെ ന്യായീകരിച്ച മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശമനുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തി. ഡിവൈഎഫ്ഐക്കാരുടെ രക്ഷാദൗത്യ പ്രവർത്തനം ഇതാണോയെന്നും തല അടിച്ചു പൊളിക്കുന്നത് ആണോ രക്ഷാപ്രവർത്തനമെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ തോന്നിവാസത്തിനെതിരെ ഇനിയും തെരുവിൽ ഇറങ്ങുമെന്നും രാഹുല്‍ വ്യക്തമാക്കി.
മന്ത്രിമാരായ ജി.ആര്‍ അനിലിനെയും ജെ.ചിഞ്ചുറാണിയെയും കൂക്കി വിളിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ
ജോവാൻ മധുമല
0
Tags
Top Stories