കൂരോപ്പട സ്വദേശികളായ ദമ്പതികൾ തിരുച്ചിറപ്പള്ളിക്ക് സമീപം വാഹന അപകടത്തിൽ മരിച്ചു

കൂരോപ്പട സ്വദേശികളായ ദമ്പതികൾ  തിരുച്ചിറപ്പള്ളിക്ക് സമീപം  വാഹന അപകടത്തിൽ മരിച്ചു 

കൂരോപ്പട : ചെന്നൈയ്ക്ക് പോകുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ തിരുച്ചിറപ്പള്ളിക്ക് സമീപം നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞാണ് അപകടം. തിരുച്ചിറപ്പള്ളി - ചെന്നൈ ദേശീയ പാതയിലാണ് അപകടം ഉണ്ടായത്. കൂരോപ്പട മൂങ്ങാക്കുഴിയിൽ സന്തോഷ് ഭവനിൽ ആരതി. എസ് (25), ഭർത്താവ്  ഇടുക്കി കരുണാപുരം മാവറയിൽ ശ്രീനാഥ് (36) എന്നിവരാണ് മരിച്ചത്. ചെന്നൈയിൽ ജോലി ചെയ്യുന്ന ശ്രീനാഥ് ഇന്നലെയാണ് ആരതിയുമായി കൂരോപ്പടയിലെ വീട്ടിൽ നിന്ന്  പുറപ്പെട്ടത്. കഴിഞ്ഞ ഒക്ടോബർ 18 ന് മാതൃമല ക്ഷേത്രത്തിൽ ആയിരുന്നു ഇവരുടെ വിവാഹം. സന്തോഷ് കുമാറിന്റെയും സുജാ സന്തോഷിന്റെയും മകളാണ് ആരതി.
ശശിധരൻ നായരുടെയും ഓമന ശശിധരന്റെയും മകനാണ് ശ്രീനാഥ്
#ആദരാഞ്ജലികൾ
Previous Post Next Post