പാമ്പാടിക്കാർ നേരം വെളുത്തു നോക്കിയപ്പോൾ മതിൽ ഇല്ല ! ! പൊളിച്ച് മാറ്റിയത് മൂന്ന് വർഷം മുമ്പ് നിർമ്മിച്ച ചുറ്റുമതിൽ . പൊളിച്ച് മാറ്റിയത് നവകേരള സദസിനു വേണ്ടി ....പാമ്പാടി പഞ്ചായത്ത് മിനി സ്റ്റേഡിയത്തിലെ ചുറ്റുമതിൽ വിവാദം കോൺഗ്രസ്സ് പ്രതിഷേധ ധർണ്ണ നടത്തി

പാമ്പാടിക്കാർ നേരം വെളുത്തു നോക്കിയപ്പോൾ  മതിൽ ഇല്ല ! ! പൊളിച്ച് മാറ്റിയത് മൂന്ന് വർഷം മുമ്പ് നിർമ്മിച്ച ചുറ്റുമതിൽ . പൊളിച്ച് മാറ്റിയത് നവകേരള സദസിനു വേണ്ടി ....പാമ്പാടി പഞ്ചായത്ത് മിനി സ്റ്റേഡിയത്തിലെ ചുറ്റുമതിൽ വിവാദം കോൺഗ്രസ്സ് പ്രതിഷേധ ധർണ്ണ നടത്തി
ജോവാൻ മധുമല 
പാമ്പാടി : പഞ്ചായത്ത് മിനി സ്റ്റേഡിയത്തിലെ ചുറ്റുമതിൽ വിവാദം കോൺഗ്രസ്സ് പ്രതിഷേധ ധർണ്ണ നടത്തി
കഴിഞ്ഞ ദിവസം രാത്രിയിലാണ് നവകേരള സദസിനു വേണ്ടി  ചുറ്റുമതിൽ പൊളിച്ചെതെന്ന് കോൺഗ്രസ്സ് ചൂണ്ടിക്കാട്ടി  പഞ്ചായത്ത് സെക്രട്ടറിയോ പ്രതിപക്ഷ അംഗങ്ങളോ അറിയാതെയാണ്  ഈ രീതിയിൽ 3  വർഷം മുമ്പ് നിർമ്മിച്ച മതിൽ പൊച്ചതെന്നാണ് ആക്ഷേപം 
അതേ സമയം ഒരാഴ്ച്ച മുമ്പ് നവകേരള സദസ്സിനായി തീരുമാനിച്ച മിനി സ്റ്റേഡിയത്തിൽ നിന്നും 400 മീറ്ററോളം അകലത്തിൽ നിന്നിരുന്ന കായ്ഫലം ഉള്ള തെങ്ങ് വെട്ടിമാറ്റിച്ചതും വിവാദമായിരുന്നു
എന്നാൽ സുരക്ഷയെ മാനിച്ചാണ് ഈ തീരുമാനം എന്നറിയുന്നു ഒരു വഴി മാത്രമേ ഉള്ളൂവെങ്കിൽ കുസാറ്റിൽ ഉണ്ടായത് പോലെയുള്ള അപകടസാധ്യത ഉണ്ട് എന്ന് ജില്ലാ കളക്ടറും റെയിഞ്ച് ഐ.ജിയും ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് മതില് പൊളിച്ചത്,,

 അതേസമയം വർഷങ്ങളായി കാട് പിടിച്ച് കിടന്ന മിനി സ്റ്റേഡിയം നന്നാക്കി കായിക ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കണമെന്ന ആവശ്യം ഉയർന്നു വന്നിരുന്നു ചില  പ്രാദേശിക ചോട്ടാ നേതാക്കൾ കൈമടക്ക് വാങ്ങി ഗ്രൗണ്ട് ഡ്രൈവിംഗ് സ്ക്കൂളുകാർക്ക് വിട്ട് നൽകി എന്നും നാട്ടുകാർ ആക്ഷേപിക്കുന്നു 
 ഇതിലൂടെ മാസം ലക്ഷങ്ങൾ ചില പ്രാദേശിക നേതാക്കൾ ഉണ്ടാക്കിയിട്ടുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നതിന് ഇടയിലാണ് ഈ മതിൽ വിവാദം ഉയർന്നു വരുന്നത് 

ഇതിൽ പ്രതിഷേധിച്ച് ഗ്രാമപഞ്ചായത്ത് ഓഫീസ് പടിക്കൽ നടത്തിയ ധർണ്ണ  കെ.പി.സി.സി മെമ്പർ ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പാർലമെന്ററി പാർട്ടി നേതാവ് ഷേർലി തര്യന്റെ അധ്യക്ഷതയിൽ ചേർന്ന  യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.ബി.ഗിരീശൻ  ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡണ്ട്  അനിയൻ മാത്യു, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് മാരായ മാത്തച്ചൻ പാമ്പാടി, കുഞ്ഞു പുതുശ്ശേരി, അഡ്വക്കേറ്റ് സിജു കെ ഐസക്, മണ്ഡലംകോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ. ആർ. ഗോപകുമാർ എം.സി ബാബു, രതീഷ് ഗോപാലൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സെബാസ്റ്റ്യൻ ജോസഫ്, അനീഷ് ഗ്രാമറ്റം, പി. എസ് ഉഷാകുമാരി, സുജാത ശശീന്ദ്രൻ, ഏലിയാമ്മ  ആന്റണി, മേരിക്കുട്ടി മർക്കോസ് , അച്ചാമ്മ തോമസ് എന്നിവർ പ്രസംഗിച്ചു.
Previous Post Next Post