അയർലന്റ്: നാല് വയസുകാരിയായ ഇന്ത്യന്‍ പെണ്‍കുട്ടിയുടെ മരണത്തിൽ ഇടപെട്ട് അധികൃതർ. മരണത്തിൽ ആശുപത്രി ജീവനക്കാർ ഉത്തരവാദികളെന്ന് കണ്ടെത്തി. ഡബ്ലിനിലെ കിലെസ്റ്ററില്‍ താമസിക്കുന്ന വരുണിന്റേയും നളിനി സിങ്ങിന്റെയും മകളായ നാല് വയസുകാരി അഹനാ സിങ്ങാണ് മരിച്ചത്. 2022 ഡിസംബര്‍ 3 നാണ് മരണപ്പെട്ടത്. ഇന്ത്യയില്‍ നിന്നും മാതാപിതാക്കളോടൊപ്പം ആണ് അഹനാ സിങ്ങ് അയർലൻഡിൽ എത്തിയത്. രണ്ട് മാസം പ്രായം ഉള്ളപ്പോഴാണ് എത്തുന്നത്.മൂക്കില്‍കൂടിയും വായില്‍ കൂടിയും രക്തം വന്നപ്പോൾ ആണ് മാതാപിതാക്കൾ അഹനാ സിങ്ങിനെ ആശുപത്രിയിൽ എത്തിച്ചത്. കുട്ടി ആശുപത്രിയിലേക്കുള്ള വഴിയില്‍ ഛര്‍ദിക്കുകയും ചെയ്തു. എന്നാൽ കുട്ടിക്ക് പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം മരുന്നിനുള്ള കുറിപ്പടിയും കൊടുത്ത് കുട്ടിയെ ആശുപത്രിയിൽ നിന്നും പറഞ്ഞു വിട്ടു. അഹാനയ്ക്ക് സാധാരണ പനിയുടെ ലക്ഷണം മാത്രമാണെന്നാണ് ആശുപ്ത്രി അധികൃതർ കണ്ടെത്തിയത്. ചെറിയ ചെസ്റ്റ് ഇന്‍ഫെക്ഷന്‍ ഉണ്ടെന്നും അത് പതിയെ മാറിക്കൊള്ളുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.എന്നാൽ വീട്ടിലെത്തിയപ്പേൾ കുട്ടി വളരെ അവശയായി. പിന്നീട് അബോധാവസ്ഥയിലേയ്ക്ക് നീങ്ങി. പിന്നീട് സിപിആര്‍ കൊടുത്തുവെങ്കിലും അഹനാ സിങ് മരിച്ചു. തുർന്ന് മാതാപിതാക്കൾ ഡോക്ടർക്കെതിരേയും ആശുപത്രിക്കെതിരെയും പരാതി നൽകി. അന്വേഷണം ആരംഭിച്ചപ്പോഴാണ് അഹനാ സിങ്ങിന് വേണ്ടത്ര പരിചരണം ലഭിച്ചിരുന്നില്ലെന്ന് കണ്ടെത്തി. ഇതാണ് മരണത്തിന് കാരണം എന്നും ആശുപത്രിക്കെതി നടപടി വേണമെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ശ്വാസകോശ രോഗങ്ങളിലേയ്ക്കും, സെപ്‌സിസിലേയ്ക്കും നീണ്ട 'സ്‌ട്രെപ് എ' ഇന്‍ഫെക്ഷന്‍ ബാധിച്ചിരുന്നു.
അയർലൻഡിൽ നാല് വയസുകാരിയായ ഇന്ത്യന്‍ പെണ്‍കുട്ടിയുടെ മരണം; ആശുപത്രി ജീവനക്കാർ ഉത്തരവാദികളെന്ന് കണ്ടെത്തൽ
jibin
0