എറണാകുളത്ത് നാല് മണ്ഡലങ്ങളിൽ നവകേരള സദസ്; വൻസുരക്ഷാ ക്രമീകരണങ്ങൾ


കൊച്ചി : നവകേരളസദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും അടുത്ത രണ്ടുദിവസം എറണാകുളത്തുണ്ടാകും. കാനം രാജേന്രന്‍റെ മരണത്തെത്തുടർന്ന് മാറ്റിവെച്ച ജില്ലയിലെ നാലുമണ്ഡങ്ങളിലെ നവകേരളസദസാണ് നാളെയും മറ്റന്നാളുമായി നടക്കുക. 

പുതുതായി ചുമതലയേറ്റ മന്ത്രിമാരും അവസാനനാലുമണ്ഡലങ്ങളിലെത്തും. തൃക്കാക്കര, തൃപ്പൂണിത്തുറ, പിറവം, കുന്നത്തുനാട് മണ്ഡലങ്ങളിലെ നവകേരള സദസാണ് പുതുവത്സരദിനവും തൊട്ടടുത്ത ദിവസവുമായി ക്രമീകരിച്ചിരിക്കുന്നത്.

നാളെ വൈകിട്ട് 3ന് തൃക്കാക്കരയിലും വൈകിട്ട് 5ന് പിറവത്തുമാണ് ആദ്യദിനം. ചൊവ്വാഴ്ച്ച തൃപ്പൂണിത്തുറയിലും കുന്നത്തുനാടും എത്തുന്നതോടെ 140 മണ്ഡലങ്ങളും പൂർത്തിയാകും.

 എറണാകുളത്തെ മറ്റു മണ്ഡലങ്ങളിൽ നവകേരളസദസെത്തിയപ്പോൾ കരിങ്കൊടി പ്രതിഷേധങ്ങളും ഏറ്റുമുട്ടലും കണ്ടതാണ്. അതുകൊണ്ടുതന്നെ വൻ പൊലീസ് സന്നാഹവും ഒപ്പമുണ്ടാകും.
Previous Post Next Post