ഗ്ലൗസ് നിർമ്മാണ കമ്പനിയിൽ വൻ തീപിടിത്തം; 6 പേർ മരിച്ചു


 

ഔറംഗാബാദ് : മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ ഗ്ലൗസ് നിർമ്മാണ കമ്പനിയിൽ വൻ തീപിടിത്തം. പുലർച്ചെ 2.15നുണ്ടായ തീ പിടിത്തതിൽ 6 തൊഴിലാളികൾ മരിച്ചു.

 തീപിടിത്തതിന്റെ കാരണം ഇതുവരെയും വ്യക്തമല്ല. സംഭവത്തെ തുടർന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

 തീപിടിത്തം ഉണ്ടായ സമയത്ത് തൊഴിലാളികൾ ഉറക്കത്തിലായിരുന്നു. രക്ഷപ്പെട്ട ജീവനക്കാരുടെ നിർദ്ദേശത്തെ തുടർന്നാണ് 6 പേരുടെ മൃതദേഹം കണ്ടെത്തിയത്. 

സംഭവ സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നവർക്കായി തിരച്ചിൽ തുടരുകയാണ്.
Previous Post Next Post