'സമൂഹത്തിന് മുന്നിൽ ഒരിക്കൽ ചോദ്യചിഹ്നമായവൾ'; ബിഗ് ബോസ് താരം ശാലിനി നായർ വിവാഹിതയായി


 
ഗുരുവായൂർ : റിയാലിറ്റിഷോ ആയ ബിഗ് ബോസ് സീസൺ 4ൽ മത്സരാർത്ഥിയായി എത്തിയ ശാലിനി നായർ വിവാഹിതയായി. ദിലീപ് ആണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹം. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് വിവാഹ വാർത്ത പങ്കുവച്ചത്. 

വിവാഹചിത്രങ്ങൾ പങ്കുവച്ച് ശാലിനി കുറച്ച വാക്കുകൾ

എന്തെഴുതണമെന്നറിയാതെ വിരലുകൾ നിശ്ചലമാവുന്ന നിമിഷം. വിറയ്ക്കുന്ന കൈകളോടെ, നെഞ്ചിടിപ്പോടെ ഉള്ളകം നിറയുന്ന നിമിഷം പ്രിയപ്പെട്ടവരിലേക്ക് പങ്കുവയ്ക്കുകയാണ്. സമൂഹത്തിന് മുന്നിൽ ഒരിക്കൽ ചോദ്യചിഹ്നമായവൾക്ക്, അവളെ മാത്രം പ്രതീക്ഷയർപ്പിച്ചു ജീവിക്കുന്ന കുഞ്ഞിന്, താങ്ങായി ഇന്നോളം കൂടെയുണ്ടായ കുടുംബത്തിന്, മുന്നോട്ടുള്ള ജീവിതത്തിൽ കരുതലായി കരുത്തായി ഒരാൾ കൂട്ട് വരികയാണ്..ദിലീപേട്ടൻ! ഞാൻ വിവാഹിതയായിരിക്കുന്നു. ഗുരുവായൂരപ്പനെ സാക്ഷിയാക്കി പുതിയ ജീവിതം തുടങ്ങുകയാണ് സ്നേഹം പങ്കുവെച്ച എല്ലാവരുടെയും പ്രാർത്ഥന കൂടെയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു
Previous Post Next Post