വനത്തിലകപ്പെട്ട വിദ്യാർത്ഥികളെ കണ്ടെത്തി... വേഗം പുറത്തെത്തിക്കുമെന്ന് കളക്ടർ


കൊല്ലം: അച്ചൻകോവിൽ വനത്തിലകപ്പെട്ട വിദ്യാർത്ഥികളെ കണ്ടെത്തി. ട്രക്കിങ്ങിനിടെയാണ് കൊല്ലം അച്ചൻകോവിൽ വനത്തിൽ വിദ്യാർഥികളും അധ്യാപകരും വഴിതെറ്റി കുടുങ്ങിയത്. 

ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു എന്ന് കൊല്ലം ജില്ലാ കളക്ടർ എൻ ദേവീദാസ് പറഞ്ഞു.കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങളില്ല. പെട്ടെന്ന് തിരികെയെത്തിക്കാൻ സാധിക്കും.

 നേച്ചർ ക്ലബിൻ്റെ ഭാഗമായാണ് പോയത്. പക്ഷേ, മഴ പെയ്ത് വനത്തിലകപ്പെടുകയായിരുന്നു. കുറച്ചധികം ദൂരം പോയിരുന്നു. കാലാവസ്ഥ പ്രതികൂലമായതിനാൽ തിരികെ ഇറങ്ങാൻ സാധിച്ചില്ല. അവിടെ മൊബൈൽ നെറ്റ്‌വർക്കൊന്നും ഇല്ലാത്ത സ്ഥലമാണ്. പക്ഷേ, ഇപ്പോൾ അവരെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥർ അവിടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Previous Post Next Post