മൊബൈൽ ഷോപ്പിൽ ബാറ്ററി മാറ്റാൻ നൽകിയ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു ഒഴിവായത് വൻ ദുരന്ത൦


 
മലപ്പുറം: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. മൊബൈൽ ഷോപ്പിൽ ബാറ്ററി മാറ്റാൻ നൽകിയ മൊബൈൽ ഫോണാണ് പൊട്ടിത്തെറിച്ചത്. വണ്ടൂർ പാണ്ടിക്കാട് റോഡിലുള്ള മൊബൈൽ ഷോപ്പിൽ ഇന്ന് മൂന്ന് മണിയോടെയായിരുന്നു സംഭവം. ഇതര സംസ്ഥാന തൊഴിലാളി ബാറ്ററി മാറ്റാനായി നൽകിയ പോക്കോ എക്സ് 3 മോഡൽ മൊബൈൽ ഫോണാണ് ജീവനക്കാരൻ വാങ്ങിവെച്ച ഉടൻ കത്തിയത്. ഉടൻ തന്നെ ജീവനക്കാർ തീയണക്കുകയായിരുന്നു.
Previous Post Next Post