പൊന്മുടിയില്‍ വീണ്ടും പുള്ളിപ്പുലിയിറങ്ങി…തിരുവനന്തപുരം: വിനോദസഞ്ചാരകേന്ദ്രമായ പൊന്മുടിയില്‍ വീണ്ടും പുള്ളിപ്പുലിയിറങ്ങി.

 ഇന്ന് രാവിലെയോടെ പൊന്മുടി സ്കൂളിന് സമീപമാണ് പുലിയെ കണ്ടത്. കഴിഞ്ഞ ഡിസംബർ 26നും പൊന്മുടിയിൽ പുലിയിറങ്ങിയിരുന്നു.

 ഒരാഴ്ചക്ക് ശേഷം വീണ്ടും പുലിയിറങ്ങിയതോടെ പ്രദേശവാസികൾ പരിഭ്രാന്തിയിലാണ്. വനം വകുപ്പ് പുലിക്കായി അന്വേഷണം തുടങ്ങി.
Previous Post Next Post