ഓവർടേക്കിനിടെ അപകടം… ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം തലകീഴായി മറിഞ്ഞു….


 

കൊല്ലം: തെന്മല ഉറുകുന്നിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. തമിഴ്നാട് സ്വദേശികളായ നാലു പേർക്ക് പരിക്കേറ്റു. മുന്നിൽ പോയ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ആണ് അപകടം ഉണ്ടായത്. വാഹനം തലകീഴായി മറിയുകയായിരുന്നു. ആരുടേയും നില ഗുരുതരമല്ല. ദർശനം കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്.
Previous Post Next Post