ഭർത്താവ് കുഴഞ്ഞ് വീണ് മരിച്ചു.. പിന്നാലെ ഭാര്യയും….


ഹരിപ്പാട് : ഭർത്താവിന് പിന്നാലെ ഭാര്യയും മരിച്ചു. ആറാട്ടുപുഴ കള്ളിക്കാട് കൂട്ടുങ്കൽ സഹദേവനും ഭാര്യ സതിയമ്മയുമാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ വിട പറഞ്ഞത്. കുഴഞ്ഞ് വീണതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സഹദേവൻ (71) ഇന്നലെ രാവിലെ ആറ് മണിക്കാണ് മരണപ്പെട്ടത്.

ഇന്നലെ വൈകുന്നേരം മൂന്ന് മണിക്കാണ് സഹദേവനെ സംസ്കരിച്ചത്. ചിത എരിഞ്ഞ് തീരുംമുമ്പേ ഭാര്യ സതിയമ്മയും ലോകത്തോട് വിടവാങ്ങി. കിടപ്പ് രോഗിയായ സതിയമ്മ (68) ഇന്ന് പുലർച്ചെ ഏഴ് മണിയോടെയാണ് മരിച്ചത്. സതിയമ്മയുടെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ നടന്നു. മക്കൾ: ഷാജിക്കുട്ടൻ, ശാൻറിമോൾ, ഷാബു. മരുമക്കൾ: അനിത, സജീവ്, കാർത്തിക.


Previous Post Next Post