സ്വകാര്യ ബസിന് തീപിടിച്ചു




പത്തനംതിട്ട : സ്വകാര്യ ബസിന് തീപിടിച്ചു. അടൂരിലേക്ക് പോയ ശ്രീമുരുകൻ എന്ന ബസിനാണ് തീപിടിച്ചത്. ഓമല്ലൂർ ക്ഷേത്രത്തിന് സമീപം വൈകുന്നേരമാണ് അപകടം ഉണ്ടായത്. വണ്ടിയുടെ സ്റ്റാർട്ടർ കത്തിയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. ബസിൽ നല്ല തിരക്കുണ്ടായിരുന്നു. വാഹനം നിർത്തി ഇട്ടിരിക്കുകയായിരുന്നു. ഈ സമയം പുക ഉയരുന്നത് കണ്ട ഡ്രൈവറും കണ്ടക്ടറും യാത്രക്കാരെ ബസിൽ നിന്നും ഇറക്കി. ഉടൻ തന്നെ തീ പടർന്നു. ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. മോട്ടർ വാഹന ഉദ്യോഗസ്ഥർ പരിശോധന തുടരുകയാണ്.
أحدث أقدم