കോട്ടയത്ത് നിയന്ത്രണം നഷ്ട്ടപെട്ട കാർ വീട്ടിലേക്ക് മറിഞ്ഞു.


കോട്ടയം: നിയന്ത്രണം നഷ്ട്ടപെട്ട കാർ വീട്ടിലേക്ക് മറിഞ്ഞു. തീക്കോയി അടുക്കം റൂട്ടിൽ മേസ്തിരിപ്പടിക്ക് സമീപം ഉച്ചയോടെയാണ് അപകടം ഉണ്ടായത്. വീടിനുള്ളിൽ പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന വിദ്യാർഥി അത്ഭുതകരമായി രക്ഷപ്പെട്ടു. മുള്ളൻമടക്കൽ അഷറഫിന്റെ മകൻ അൽസാബിത്ത് ആണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.

അടുക്കം വെള്ളാനി സ്വദേശിയുടെ കാറാണ് അപകടത്തിൽ പെട്ടത്. ഇറക്കം ഇറങ്ങി വരുന്നതിനിടെ നിയന്ത്രണം വിട്ട കാർ റോഡരികിലെ തിട്ടയ്ക്ക് താഴെയുള്ള വീട്ടിലേക്ക് മറിയുകായായിരുന്നു. സംരക്ഷണ ഭിത്തിയും വാട്ടർ ടാങ്കും തകർത്ത കാർ വീടിന് പുറകിലേക്ക് ആണ് പതിച്ചത്. പിൻവശത്തെ മുറിയിൽ പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന അൽസാബിത്തിന്റെ മേശയിലേക്ക് ആണ് ഓടും കല്ലും പതിച്ചത്. ശബ്ദം കേട്ട് ഓടി മാറിയതിനാൽ പരിക്കേൽക്കാതെ അൻസാബിത്ത് രക്ഷപ്പെട്ടു. കാറിൽ ഉണ്ടായിരുന്ന ആൾ വലിയ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഈരാറ്റുപേട്ട പൊലീസ് ടീമും എമർജൻസി പ്രവർത്തകരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
Previous Post Next Post