കർഷക മാർച്ച്; സ്റ്റേഡിയങ്ങൾ താൽക്കാലിക ജയിലുകളാക്കി



ചണ്ഡീഗഡ് : കർഷകർ ഡൽഹിയിലേക്ക് മാർച്ച് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ രണ്ട് വലിയ സ്റ്റേഡിയങ്ങൾ ജയിലുകളാക്കി ഹരിയാന സർക്കാർ.

 സിർസയിലെ ചൗധരി ദൽബീർ സിങ് ഇൻഡോർ സ്‌റ്റേഡിയം, ദബ്‌വാലിയിലെ ഗുരു ഗോബിന്ദ് സിങ് സ്‌റ്റേഡിയം എന്നിവയാണ് താൽക്കാലിക ജയിലുകളാക്കി മാറ്റിയത്. 

മാർച്ച് അക്രമാസക്തമായാൽ കർഷകരെ കസ്റ്റഡിയിലെടുത്ത് പാർപ്പിക്കാനാണ് സ്റ്റേഡിയങ്ങൾ ജയിലുകളാക്കിയത്.

മാർച്ച് തടയാനായി ഡൽഹി അതിർത്തിയിൽ സിമന്റ് ബാരിക്കേഡുകളും ഇരുമ്പാണികളും മുള്ളുവേലികളും സ്ഥാപിച്ചു. സുരക്ഷക്കായി ആയിരക്കണക്കിന് പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.

 ഹരിയാന-പഞ്ചാബ് അതിർത്തി പൂർണമായും സീൽ ചെയ്തു. ഹരിയാനയിലെ ഏഴ് ജില്ലകളിൽ നാളെ വരെ ഇന്റർനെറ്റ്, ബൾക്ക് എസ്.എം.എസ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞു.
Previous Post Next Post