എൽഡിഎഫ് സീറ്റ് വിഭജനം പൂർത്തിയാക്കി; കേരളത്തിന് കോട്ടയം മാത്രം, സീറ്റ് വേണമെന്ന് ആർജെഡിതിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ എൽഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി. സിപിഐഎം 15 സീറ്റിൽ മത്സരിക്കും. സിപിഐ നാല് സീറ്റിലും കേരളത്തിലും ഒരു സീറ്റിലും മത്സരിക്കും. കേരള എമ്മിൻ്റെ രണ്ടാം സീറ്റ് ആവശ്യം അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഇതോടെ കേരള കോട്ടയത്ത് മാത്രമായിരിക്കും മത്സരിക്കുക.

ആർജെഡിയും സീറ്റ് ആവശ്യം ഉന്നയിച്ചു. സോഷ്യലിസ്റ്റ് പാർട്ടികൾക്ക് പ്രാതിനിധ്യം വേണമെന്ന നിലപാടിലായിരുന്നു ആർജെഡി. 1952 മുതൽ കേരളത്തിൽ സോഷ്യലിസ്റ്റുകൾ മത്സരിക്കുന്നുണ്ടെന്ന് ചൂണ്ടികാട്ടിയാണ് സീറ്റ് ആവശ്യം ഉന്നയിച്ചത്. എന്നാൽ കഴിഞ്ഞ തവണത്തെ സ്ഥിതി തുടരുമെന്നും സോഷ്യലിസ്റ്റുകൾ സഹകരിക്കണമെന്നും മുഖ്യമന്ത്രി നിലപാട് എടുത്തു. 
Previous Post Next Post